ആബിദിനെ വിശ്വാസിക്കാമോ? മഞ്ജുവിന്റെ ആയിഷയില്‍ കൃഷ്ണശങ്കറും, റിലീസ് നാളെ

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (10:01 IST)
നാളെ പ്രദര്‍ശനത്തിനെത്തുന്ന മഞ്ജു വാര്യര്‍ ചിത്രമാണ് ആയിഷ.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കൃഷ്ണശങ്കറും. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.ആബിദ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
 
'ആബിദിന് കൃത്യമായ പ്ലാനുകള്‍ ഉണ്ട്. ഏത് കാര്യത്തിലും അയാള്‍ക്ക് അയാളുടേതായ വഴികളും തന്ത്രങ്ങളും ഉണ്ട്. ആബിദിനെ വിശ്വാസിക്കാമോ?'-പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കൃഷ്ണശങ്കര്‍ കുറിച്ചു.
ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍