100 ശതമാനം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം:ആമിര്‍ പള്ളിക്കല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 10 ജനുവരി 2023 (08:51 IST)
നവാഗതനായ വിഷ്ണു ശശി ശങ്കറിന്റെ മാളികപ്പുറം പുതിയ ഉയരങ്ങളിലേക്ക്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന സിനിമ രണ്ടാം വാരത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷയിലാണ്. 10 മുതല്‍ 12 കോടി വരെ കളക്ഷന്‍ ചിത്രം നേടിക്കഴിഞ്ഞു എന്നാണ് നേരത്തെ ലഭിച്ച വിവരം. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് 'ആയിഷ' സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍.
 
'മാളികപ്പുറം 100 ശതമാനം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം..'-ആമിര്‍ പള്ളിക്കല്‍ കുറിച്ചു.
 
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ ജനുവരി 20ന് പ്രദര്‍ശനത്തിന് എത്തും.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍