നമിതയുടെ കഫേയില്‍ ചായ കുടിക്കാന്‍ എത്തിയ ആളെ കണ്ടോ? ഭയങ്കര സര്‍പ്രൈസ് ആയെന്ന് നടി

Webdunia
വെള്ളി, 20 ജനുവരി 2023 (11:28 IST)
നടി നമിത പ്രമോദിന് സര്‍പ്രൈസുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. കൊച്ചി പനമ്പിള്ളി നഗറില്‍ നമിത തുടങ്ങിയിരിക്കുന്ന സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേയിലേക്ക് മമ്മൂട്ടി അതിഥിയായി എത്തി. കഴിഞ്ഞ ദിവസമായിരുന്നു കഫേയുടെ ഉദ്ഘാടനം. സിനിമാ രംഗത്തുനിന്നുള്ള നമിതയുടെ സുഹൃത്തുക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. 
 
ഉദ്ഘാടന ദിവസം എത്തിച്ചേരാന്‍ സാധിക്കാതിരുന്ന മമ്മൂട്ടി ഇപ്പോഴാണ് നമിതയുടെ പുതിയ സംരഭത്തിനു ആശംസകള്‍ നേരാന്‍ എത്തിയത്. കൊച്ചി പനമ്പിള്ളി നഗറില്‍ തന്നെയാണ് മമ്മൂട്ടി താമസിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)
 


' ആരാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേ സന്ദര്‍ശിച്ചതെന്ന് നോക്കൂ. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്കൊന്നും ചോദിക്കാനില്ല. അതിശയിപ്പിച്ചതിനു നന്ദി മമ്മൂക്ക' മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നമിത കുറിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article