ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ?ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് ഭാമ

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (11:08 IST)
നടി ഭാമ ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ നീക്കം ചെയ്തതാണ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. താരത്തിന്റെ കുടുംബജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നു.
 
2020 ആയിരുന്നു ബിസിനസുകാരനായ അരുണിനെ നടി വിവാഹം ചെയ്തത്. മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളിലും അരുണിന്റെ ഫോട്ടോകള്‍ നടി പങ്കുവെച്ചില്ല. നടിയുടെ പ്രൈവറ്റ് അക്കൗണ്ടില്‍ നേരത്തെ അരുണിന്റെ പേരും ചേര്‍ത്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ പേര് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. മകളുടെ ഒന്നാം പിറന്നാളിന് എടുത്ത അരുണിനു ഒപ്പമുള്ള ചിത്രങ്ങളും നടി നീക്കം ചെയ്തു.
 
 താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങിയോ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ മറുപടി ഭാമയും നല്‍കിയിട്ടില്ല.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍