ഇത്തവണ ക്രിസ്മസ് മകനോടൊപ്പം, അർജുനെ മിസ് ചെയ്യുന്നുവെന്ന് മലൈക

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:00 IST)
ലോകമെങ്ങും ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാവരും തന്നെ തങ്ങളുടെ ക്രിസ്മസ് ആഘോഷചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ബോളിവുഡ് താരമായ മലൈക അറോറയുടെ ക്രിസ്മസ് ആഘോഷചിത്രങ്ങൾ.
 
തൻ്റെ മകൻ അർഹാൻ ഖാനോടോപ്പം മുംബൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പമാണ് താരം ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്. മകൻ അർഹാൻ ഖാൻ മാതാപിതാക്കളായ ജോയ്‌സ് പോളികാര്‍പ്പ്, അനില്‍ അറോറ, സഹോദരി അമൃത അറോറ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് മലൈക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
 
ആഘോഷങ്ങൾക്കിടയിൽ നടനും ബോയ്ഫ്രണ്ടുമായ അർജുൻ കപൂറിനെ മിസ് ചെയ്യുന്നതായി താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ക്രിസ്മസ് ഫോട്ടോ ഡംപ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ മലൈക പങ്കുവെച്ചിരിക്കുന്നത്.നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് പോസ്റ്റിൽ കമൻ്റുമായി എത്തിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍