ക്രിസ്തുമസ് ബമ്പറില്‍ അച്ചടിപ്പിഴവ്; തെറ്റ് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 നവം‌ബര്‍ 2022 (08:35 IST)
ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ BR 89 ഭാഗ്യക്കുറിയുടെ  വില്‍പനയ്ക്കാ യെത്തിയ ടിക്കറ്റുകളിലെ പിന്‍ വശത്തെ ഡിസൈനില്‍ അനുബന്ധമായി ചേര്‍ത്തിട്ടുള്ള സമ്മാന ഘടനയില്‍ നാലാമത്തെ സമ്മാനത്തില്‍  അവസാന  അഞ്ചക്കങ്ങള്‍ 72 തവണ നറുക്കെടുക്കണം എന്ന് തെറ്റായി അച്ചടിച്ചിട്ടുണ്ട്. ഇത് അവസാന നാല് അക്കങ്ങള്‍ 72 തവണ നറുക്കെടുക്കണം എന്ന് തിരുത്തി വായിക്കണമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍