ക്രിസ്മസ് പരീക്ഷ ഡിസംബർ 14ന് ആരംഭിക്കും, അവധി 23 മുതൽ

ചൊവ്വ, 22 നവം‌ബര്‍ 2022 (12:25 IST)
സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് യോഗത്തിൽ തീരുമാനം.
 
ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക്ക് ഡിസംബർ 14 മുതൽ 22 വരെയും  ഹയർസെക്കൻഡറി വിഭാഗക്കാർക്ക് ഡിസംബർ 12 മുതൽ 22 വരെയുമാകും പരീക്ഷ. ജനുവരി മൂന്നിനാണ് സ്കൂളുകൾ തുറക്കുക. മാർച്ച് 13 മുതൽ 30 വരെ നടക്കുന്ന എസ്എസ്എൽസി പരീക്ഷ റംസാൻ വ്രത സമയത്ത് ഉച്ചയ്ക്ക് ശേഷം നടത്തൂന്നത് സംബന്ധിച്ച് ഉയർന്ന പരാതി സർക്കാരിൻ്റെ പരിഗണനയ്ക്ക് വിടാനും തീരുമാനമായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍