തിരിച്ചുവരവിൻ്റെ പാതയിലാണ്, പിന്തുണയ്ക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദിയെന്ന് റിഷഭ് പന്ത്

ചൊവ്വ, 17 ജനുവരി 2023 (14:08 IST)
കാർ അപകടത്തിൽ നിന്നേറ്റ ഗുരുതരമായ പരിക്കിൽ നിന്നും മെല്ലെ തിരിച്ചുവരികയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഇപ്പോഴിതാ പരിക്കിൽ തന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ താരം. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. ബിസിസിഐ, ജയ് ഷാ, സർക്കാർ അധികൃതർ എന്നിവർക്കും താരം കുറിപ്പിൽ നന്ദി പറയുന്നു.
 
നിങ്ങൾ തന്നെ എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും ഞാൻ നന്ദിയുള്ളവനാണ്. അതെന്നെ വിനീതനാക്കുന്നു. എൻ്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷം. വെല്ലിവിളികൾ സ്വീകരിക്കാൻ തിരിച്ചുവരവിൻ്റെ പാതയിലാണ് ഞാൻ. അവിശ്വസനീയമായ പിന്തുണയ്ക്ക് ബിസിസിഐ, ജയ് ഷാ, സർക്കാർ അധികാരികൾ എല്ലാവർക്കും നന്ദി. റിഷഭ് പന്ത് കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍