മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ് നടി നന്ദന സഹദേവന്‍. നല്ല സമയം എന്ന ചിത്രത്തിലൂടെ മോളിവുഡിന് പുതിയൊരു നായിക കൂടി സമ്മാനിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം.നല്ല സമയം എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.