നായകനായി നടന്‍ ഇര്‍ഷാദ്, ഒടിടി പ്ലാറ്റ്‌ഫോമിനു വേണ്ടി 'നല്ല സമയം'ഒരുങ്ങുകയാണ്

കെ ആര്‍ അനൂപ്

വ്യാഴം, 7 ജൂലൈ 2022 (09:16 IST)
ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ നായകനായി ഇര്‍ഷാദ്. 'നല്ല സമയം'ഒരുങ്ങുകയാണ്.ഒടിടി പ്ലാറ്റ്‌ഫോമിനു വേണ്ടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നാല് പുതുമുഖ നായികമാര്‍ ഉണ്ട്.
 
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.
 
പവര്‍ സ്റ്റാര്‍ ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളാണ് സംവിധായകന്‍ ഇതിനുമുമ്പ് ചെയ്തിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍