മലയാളം ഫിലിം ഇന്‍ഡസ്ട്രി ഈ ഓണത്തിന് ശേഷം ലോകമെങ്ങും അറിയപ്പെടാന്‍ പോകുന്നത് മരക്കാരിന്റെ പേരില്‍:ശ്വേത മേനോന്‍

കെ ആര്‍ അനൂപ്
വെള്ളി, 18 ജൂണ്‍ 2021 (16:13 IST)
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണത്തിന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം മലയാള സിനിമ ലോകത്തെയാകെ ആവേശത്തിലാക്കി. ഹരിശ്രീ അശോകനും ശ്വേത മേനോനും മരക്കാര്‍ ഓഗസ്റ്റ് 12ന് പ്രേക്ഷകരിലേക്ക് എത്തുന്ന ത്രില്ലിലാണ്.
 
'മലയാളം ഫിലിം ഇന്‍ഡസ്ട്രി ഈ ഓണത്തിന് ശേഷം ലോകമെങ്ങും അറിയപ്പെടാന്‍ പോകുന്നത് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ'' പേരിലായിരിക്കും. ലാലേട്ടനും മരക്കാര്‍ മുഴുവന്‍ ടീമിനും ഓള്‍ ദ ബെസ്റ്റ്' - ശ്വേത മേനോന്‍ കുറിച്ചു.
 
'സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു'- എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article