എങ്ങനെയാണ് ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന് എന്നതായിരുന്നു പ്രണവിന്റെ ചോദ്യം.പിന്നീട് ആ ഷോട്ട് കെട്ടിപ്പിടിച്ചിട്ടൊക്കെ മറ്റൊരു രീതിയില്‍ എടുത്തിരുന്നു. അത് കഴിഞ്ഞപ്പോള്‍ പ്രണവ് കുറെ നേരം എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു.അപ്പോള്‍ ഞാന്‍ കാര്യം തിരക്കി. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി പറഞ്ഞു. എല്ലാം വളരെ ലളിതമായി കാണുന്ന ആളാണെന്നും സിദ്ദിഖ് പറഞ്ഞു.