കഴിഞ്ഞ പതിറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'കമ്മാര സംഭവം': ശ്വേത മേനോന്‍

കെ ആര്‍ അനൂപ്

വെള്ളി, 18 ജൂണ്‍ 2021 (11:30 IST)
ദിലീപിന്റെ കമ്മാര സംഭവം ഡിജിറ്റല്‍ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നു. റിലീസ് ചെയ്ത് മൂന്നുവര്‍ഷത്തിനുശേഷം എത്തുന്ന ഈ സന്തോഷ വാര്‍ത്ത ശ്വേത മേനോന്‍ ആണ് കൈമാറിയത്.ജൂണ്‍ 19 ന് ജിയോ സിനിമയിലൂടെ ചിത്രം കാണാം. 
 
ശ്വേത മേനോന്റെ വാക്കുകളിലേക്ക് 
 
'എന്നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ പതിറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ''കമ്മാര സംഭവം''.
 
മുരളി ഗോപിയുടെ ശക്തമായ തിരക്കഥയും മനോഹരമായ കഥാപാത്രങ്ങളായി ദിലീപും സിദ്ധാര്‍ത്ഥും നമിത പ്രമോദും. രതിഷ് അമ്പാട്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ച ''കമ്മരസംഭവം'' വളരെയധികം ആരാധകരുള്ള ഒരു ക്ലാസിക്കാണ് 
 
 അതിലെ ''മലയില്‍ മഹേശ്വരി'' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എനിക്ക് വളരെ രസകരമായിരുന്നു, ടീമിനൊപ്പം ഷൂട്ടിംഗ് നടത്തുന്ന ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെടുന്നു.ബോക്‌സ് ഓഫീസ് റിലീസ് ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷം ''കമ്മരസംബവം'' ജൂണ്‍ 19 ന് (നാളെ) ഡിജിറ്റല്‍ പ്രീമിയര്‍ ചെയ്യും ! ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ ജിയോ സിനിമയില്‍ കാണുക'-ശ്വേത മേനോന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍