നെടുമുടിവേണുവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് നടന്‍ മനോജ് കെ ജയന്‍.പെരുന്തച്ചന്‍,സര്‍ഗം, പരിണയം തുടങ്ങി ഇരുവരും ഒന്നിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നതിലും കൂടുതല്‍. സങ്കടം സഹിക്കാന്‍ പറ്റുന്നില്ലെന്നും വന്നു അവസാനമായി ഒന്നുകാണാന്‍ പറ്റുന്നില്ലല്ലോ,എന്നോര്‍ത്ത് ഏറെ ദുഃഖിക്കുന്നുവെന്നും നടന്‍ പറയുന്നു.
'എന്റെ വേണുവേട്ടാ പോയല്ലോ.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഹുമുഖ നടന്‍,മഹാനടന്‍,പാഠ പുസ്തകം,എനിക്ക് ഗുരുതുല്യനാണ് വേണുവേട്ടന്‍ എന്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നു.
പെരുന്തച്ചന്‍,സര്‍ഗം, പരിണയം,അങ്ങിനെ എത്ര സിനിമകള്‍,അവസാന സിനിമകളിലൊന്ന് എന്റെത് ആണെന്നറിയുമ്പോള്‍ സങ്കടം സഹിക്കാന്‍ പറ്റുന്നില്ല വേണുവേട്ടാ . വന്നു അവസാനമായി ഒന്നുകാണാന്‍ പറ്റുന്നില്ലല്ലോ,ഞാന്‍ സ്ഥലത്തില്ലാതെ പോയല്ലോ എന്നോര്‍ത്ത് ഞാന്‍ ഏറെ ദുഃഖിക്കുന്നു. എപ്പോ കണ്ടാലും പാട്ടും തമാശയും സ്‌നേഹവാല്‍സല്യങ്ങളും ചൊരിയുന്ന എന്റെ മാനസഗുരു എന്റെ ചേട്ടന്‍ തീരാനഷ്ടം ആദരാജ്ഞലികള്‍...പ്രണാമം.'- മനോജ് കെ ജയന്‍ കുറിച്ചു.