മോനിഷ എന്നും നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ:മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (14:49 IST)
വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് മോനിഷ. സിനിമ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍പെട്ടാണ് നടി മരിച്ചത്. ഒരുപിടി നല്ല സിനിമകള്‍ ബാക്കിവെച്ചാണ് മോനിഷ യാത്രയായത്. നടിയുടെ ഓര്‍മ്മകളിലാണ് മനോജ് കെ ജയന്‍.മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും കാണാം.
 
'മോനിഷ എന്നും നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു സഹപ്രവര്‍ത്തകയായിരുന്നു. 1990-ല്‍ പെരുന്തച്ചനു ശേഷം ''സാമഗാനം'' എന്ന സീരിയലില്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചു.അതിലെ ഫോട്ടോസ് ആണിത്.''കുടുംബ സമേതത്തില്‍''അവസാനമായി കണ്ടു.യാത്ര പറഞ്ഞു'-മനോജ് കെ ജയന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍