ശരീരം പോലെ തന്നെ മനസ്സിനും വലിപ്പമുള്ള വ്യക്തി,കണ്ണീരോടെ വിട ചൊല്ലുന്നു:മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്

വെള്ളി, 27 ഓഗസ്റ്റ് 2021 (11:11 IST)
പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട ചൊല്ലുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നൗഷാദിനെ മനോജ് കെ ജയന്‍ ഓര്‍ത്തത്.കാഴ്ച്ച എന്ന സിനിമ മുതലേയുള്ള പരിചയമാണെന്നും മോനേ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നത് ഇനി കേള്‍ക്കാനാവില്ലല്ലോ എന്നും നടന്‍ സങ്കടത്തോടെ പറയുന്നു.
 
'നൗഷാദ്,പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട ചൊല്ലുന്നു. കാഴ്ച്ച എന്ന സിനിമ മുതലുള്ള ഞങ്ങളുടെ സൗഹൃദം. തന്റെ ശരീരം പോലെ തന്നെ മനസ്സിനും വലിപ്പമുള്ള വ്യക്തി മോനേ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നത് ഇനി കേള്‍ക്കാനാവില്ലല്ലോ.ആദരാഞ്ജലികള്‍
RIP Dear friend'- മനോജ് കെ ജയന്‍ കുറിച്ചു
 
ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. 55 വയസ്സായിരുന്നു നൗഷാദിന്.തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം.നൗഷാദിന്റെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍