'നിങ്ങള്‍ സ്‌നേഹത്തോടെ എനിക്കായി അയച്ചുതന്ന ബിരിയാണികള്‍', നൗഷാദിന്റെ ഓര്‍മ്മകളില്‍ നിര്‍മാതാവ് വിജയ് ബാബു, ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം

കെ ആര്‍ അനൂപ്

വെള്ളി, 27 ഓഗസ്റ്റ് 2021 (10:27 IST)
കാത്തിരിപ്പുകള്‍ക്ക് വിരാമം, പാചക വിദഗ്ധനും ചലചിത്ര നിര്‍മാതാവുമായി കെ.നൗഷാദ് യാത്രയായി. അദ്ദേഹത്തിന്റെ ഓര്‍മകളിലാണ് സിനിമ ലോകം. വിജയ് ബാബു, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, അജയ് വാസുദേവ്, വിഷ്ണു മോഹന്‍ തുടങ്ങിയവര്‍ നൗഷാദിന് ആദരാഞ്ജലി അര്‍പ്പിച്ചു. പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയ്ക്ക് നിങ്ങളെ ഞാന്‍ ജീവിതാവസാനം വരെ ഓര്‍ക്കുമെന്ന് പറഞ്ഞുകൊണ്ടാണ് വിജയ് ബാബുവിന്റെ കുറിപ്പ്. 
 
'നിങ്ങളെ നന്നായിട്ട് മിസ്സ് ചെയ്യും. എവിടെ കണ്ടാലും നിങ്ങള്‍ എനിക്ക് തരുന്ന സ്‌നേഹവും കരുതലും ഇനി നഷ്ടപ്പെടും.ഒരു ഭക്ഷണപ്രേമിയെന്ന നിലയിലും ഒരു ഷെഫ് & സുഹൃത്ത് എന്ന നിലയിലും നിങ്ങള്‍ എനിക്ക് നല്‍കിയ നുറുങ്ങുകള്‍ പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ ജീവിതാവസാനം വരെ ഓര്‍മ്മിക്കപ്പെടും. നിങ്ങള്‍ വ്യക്തിപരമായി എനിക്ക് സ്‌നേഹത്തോടും സ്‌നേഹത്തോടും കൂടി അയച്ച എല്ലാ ബിരിയാണിക്കള്‍ക്കും നന്ദി. RIP നൗഷാദ് ഇക്ക'- വിജയ് ബാബു കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ചികിത്സയിലായിരുന്നു. 55 വയസ്സായിരുന്നു നൗഷാദിന്.തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം.നൗഷാദിന്റെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ajai Vasudev (@ajai_vasudev)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vinay Forrt (@vinayforrt)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍