മഞ്ജുവാര്യര്‍ ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്: രാധിക

കെ ആര്‍ അനൂപ്
തിങ്കള്‍, 14 മാര്‍ച്ച് 2022 (16:54 IST)
നടി രാധിക വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
''ആയിഷയിലെ എന്റെ കഥാപാത്രം വളരെ രസകരമാണ്, മൂന്ന് കാരണം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.മഞ്ജു വാര്യരോടൊപ്പം അഭിനയിക്കാം എന്നതാണ് പ്രധാന കാരണം.അവള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല; അവള്‍ ശരിക്കും ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. അവളുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അനുഗ്രഹീതയാണ്,'' രാധിക പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ആയിഷ ആദ്യ ഷെഡ്യൂള്‍ യു.എ.യില്‍ പാക്ക് അപ്പ് ആയെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ അറിയിച്ചിരുന്നു.
മലയാളത്തിനും അറബിക്കിനും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും ചിത്രം എത്തുന്നു.
 
ആയിഷ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article