ആദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ' ഒരുങ്ങുകയാണ്. ജനുവരി അവസാനത്തോടെ ആയിരുന്നു മഞ്ജുവാര്യര്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.
ഇന്തോ-അറബിക് ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത് റാസല്‍ ഖൈമയില്‍ വെച്ച് നടന്നിരുന്നു. ഇപ്പോഴിതാ ആയിഷ ആദ്യ ഷെഡ്യൂള്‍ യു.എ.യില്‍ പാക്ക് അപ്പ് ആയെന്ന് സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ അറിയിച്ചു.