മമ്മൂട്ടി സ്കൂള്‍ അധ്യാപകനാകുന്നു? സലിം അഹമ്മദ് ചിത്രം ഉടന്‍ !

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (15:29 IST)
ടോവിനോ തോമസ് നായകനായ ‘ആന്‍റ് ദി ഓസ്‌കര്‍ ഗോസ് ടു’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സലിം അഹമ്മദ് തന്‍റെ അടുത്ത മലയാള സിനിമയിലേക്ക് കടന്നു. സിനിമയ്ക്കുള്ളിലെ സിനിമ വിഷയമാക്കിയ ‘ഓസ്കറി’ന് ശേഷം തികച്ചും ഗ്രാമീണമായ ഒരു കഥ പറയാനാണ് സലിം ഇനി ഒരുങ്ങുന്നത്. 
 
സലിം അഹമ്മദിന്‍റെ അടുത്ത സിനിമ മമ്മൂട്ടിക്കൊപ്പമാണ്. പത്തേമാരി, കുഞ്ഞനന്തന്‍റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. 
 
ചില സൂചനകള്‍ അനുസരിച്ച് ഒരു സ്കൂള്‍ അധ്യാപകന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ തനിയാവര്‍ത്തനം, കൊച്ചുതെമ്മാടി, ബെസ്റ്റ് ആക്‍ടര്‍ തുടങ്ങിയവയില്‍ അദ്ദേഹം സ്കൂള്‍ അധ്യാപകനായാണ് അഭിനയിച്ചത്.
 
എന്തായാലും സലിം അഹമ്മദ് - മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്ന് കരുത്തുറ്റ ഒരു സിനിമ കൂടി മലയാള സിനിമയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article