‘ഇതാണ് പൊലീസിന്റെ അവസ്ഥ’; മമ്മൂട്ടി ചിത്രം ‘ഉണ്ട’ കണ്ട ബെഹ്‌റയ്‌ക്ക് ചിലതൊക്കെ പറയാനുണ്ട്

ബുധന്‍, 26 ജൂണ്‍ 2019 (18:47 IST)
പൊലീസുകാരുടെ യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സിനിമയാണ് മമ്മൂട്ടി ചിത്രം ‘ഉണ്ട’ എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒട്ടും നാടകീയമല്ലാതെ യഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രം. വളരെ പതുക്കെയാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിൽ പൊലീസിനു വിമർശനവും അഭിനന്ദനവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെ റിയലസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നത്. കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടും കുറച്ച് ആളുകൾക്ക് ഇഷ്ടപ്പെടില്ല. കാരണം ആളുകൾ കരുതുന്നപോലെ ത്രില്ലർ നിമിഷങ്ങളോ ആക്‌ഷനോ ചിത്രത്തിൽ ഇല്ല. വളരെ പതുക്കെയാണ് ചിത്രം കഥ പറയുന്നത്. മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. ക്ലൈമാക്സും പ്രചോദനമാണെന്നും ബെഹ്റ പറഞ്ഞു.

സിനിമയിലെ പല കാര്യങ്ങളും ഒരു പൊലീസുകാരന്റെ ജീവിതത്തില്‍ നടക്കുന്നതു തന്നെയാണ്. പൊലീസുകാര്‍ക്കും ഇത്തരത്തില്‍ ചെയ്യണോ ചെയ്യണ്ടേ എന്ന തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളുണ്ടാകാറുണ്ട്. പെട്ടെന്നു തീരുമാനങ്ങളെടുക്കേണ്ടി വരും. ഉചിതമായ തീരുമാനം പെട്ടെന്നെടുക്കുക എന്നതാണ് പ്രധാനമെന്നും  ബെഹ്‌റ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇന്നലെ സിനിമ കാണാന്‍ ബെഹ്‌റ തീയേറ്ററിലെത്തിയത്. ഇതിനായി  പ്രത്യേക പ്രദര്‍ശനം നടത്തുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍