116 ദിവസം, മമ്മൂട്ടിയുടെ കഠിനാധ്വാനം - 100 കോടി വരുന്ന വരവ് കാണൂ!

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (15:07 IST)
മലയാള സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വലിയ സിനിമയുമായാണ് മമ്മൂട്ടി ഉടന്‍ വരുന്നത്. വൈശാഖ് സംവിധാനം ചെയ്ത ‘മധുരരാജ’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്.
 
116 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും ഡാന്‍സ് രംഗങ്ങളുമാണ് ഹൈലൈറ്റ്. മമ്മൂട്ടി ഇത്രയധികം ശാരീരികാധ്വാനം ചെയ്ത സിനിമകള്‍ അധികമില്ലെന്നുതന്നെ പറയാം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളാണ് വൈശാഖ് മധുരരാജയില്‍ ഒരുക്കിയിരിക്കുന്നത്. 
 
2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയിലെ രാജ എന്ന കഥാപാത്രത്തെ അധികരിച്ചാണ് മധുരരാജ ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ പോക്കിരിരാജയുടെ കഥയുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവും ഉണ്ടായിരിക്കില്ല. 
 
സണ്ണി ലിയോണുമൊത്തുള്ള മമ്മൂട്ടിയുടെ ഡാന്‍സ് രംഗം തിയേറ്ററുകളെ ഇളകിമറിക്കുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിക്കുമ്പോള്‍ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയായി മധുരരാജ മാറുകയാണ്.
 
ജഗപതിബാബു വില്ലനാകുന്ന ചിത്രത്തില്‍ തമിഴ് താരം ജയ് ഒരു പ്രധാന വേഷത്തിലെത്തുന്നു. വിഷു റിലീസായി പ്രദര്‍ശനത്തിനെത്തുന്ന മധുരരാജ നിര്‍മ്മിക്കുന്നത് നെല്‍‌സണ്‍ ഐപ്പാണ്. 30 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article