ജയ് ജവാൻ; ആദ്യം ധീരജവാന്മാർക്ക് സല്യൂട്ട്, പിന്നെ യാത്ര- മമ്മൂട്ടിയുടെ ആദരം

ഞായര്‍, 17 ഫെബ്രുവരി 2019 (14:09 IST)
ജമ്മു കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻമാർക്ക് ആദരമർപ്പിച്ച് മമ്മൂട്ടി. മാഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്കുചിത്രം ‌യാത്രയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് അദ്ദേഹം ധീരജവാൻമാരെ സ്മരിച്ചത്. 
 
ആദ്യം അദ്ദേഹം ധീരമരണം വരിച്ച ജവാന്മാരെ കുറിച്ചാണ് സംസാരിച്ചത്. യാത്രയെക്കുറിച്ച് അതിനുശേഷം മാത്രമാണ് സംസാരിച്ചത്. ജവാൻമാര്‍‌ക്ക് ആദരമർപ്പിച്ച് ഒരു മിനിറ്റുനേരം മൗനപ്രാർ‌ത്ഥന നടത്തിയാണ് ആഘോഷചടങ്ങുകൾ ആരംഭിച്ചത്. ജയ് ജവാൻ എന്ന മുദ്രാവാക്യവിളിയും ഉയർന്നു. 
 
ഫെബ്രുവരി 14ന് വൈകീട്ടോടെയാണ് പുൽവാമയില്‍ ഭീകരാക്രമണമുണ്ടായത്. ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍