ഇപ്പോഴിതാ, തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയില്‍ സിനിമ മേഖലയില്‍ നിന്ന് മോശപ്പെട്ട അനൂഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കുകയാണ്. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഞെട്ടലാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരണമെന്ന തോന്നാൽ ഉണ്ടാക്കിയതെന്നും താരം പറയുന്നു.
'സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് ‘ - കൊച്ചി മുസിരിസ് ബിനാലെയില്‍ സംസാരിക്കുകയായിരുന്നു താരം.