മധുരരാജയിൽ മമ്മൂട്ടിയുടെ മാസ് എൻ‌ട്രി, സൈക്കിൾ റാലി ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം!

ഞായര്‍, 17 ഫെബ്രുവരി 2019 (11:44 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വൈശാഖ് ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ മാസ് ചിത്രത്തിനായുള്ള കാത്തിരിപ്പ് ഏപ്രിൽ 14നു അവസാനിക്കും. 2010 ല്‍ പുറത്തിറങ്ങിയ 'പോക്കിരി രാജ'. പോക്കിരി രാജയില്‍ മധുര രാജയെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിതെങ്കില്‍ ചിത്രത്തിന്റെ രണ്ടാഭാഗം എത്തുന്നത് ആ കഥാപത്രത്തിന്റെ പേരുമായാണ്.
 
പോക്കിരി രാജയില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചതായിരുന്നു ആഡംബര കാറിലുള്ള മമ്മൂക്കയുടെ ഇന്‍ഡ്രോ സീന്‍. തന്റെ കൂട്ടാളികള്‍ക്കൊള്‍പ്പം കാറുകളുടെ റാലിയുമായെത്തിയ മധുര രാജയുടെ ആദ്യ സീന്‍ തന്നെ ആക്ഷന്‍ രംഗത്തിലേക്ക് കടക്കുന്നതായിരുന്നു. 
 
9 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം പതിപ്പ് റിലീസിനൊരുങ്ങുമ്പോള്‍ ആരാധകരെ ഞെട്ടിച്ച്, അമ്പരപ്പിച്ച് അണിയറ പ്രവർത്തകർ ഒരു ചിത്രം പുറത്തുവിട്ടു. 2019 ലെ മധുര രാജയുടെ 'എന്‍ട്രി' സൈക്കിളിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  
 
2010 ലെ ഇന്ധന വിലയും 2019 ലെ ഇന്ധനവിലയും തമ്മിലുള്ള മാറ്റം ചൂണ്ടിക്കാട്ടിയാണ് പലരും ഈ 'എന്‍ട്രി'യെ താരതമ്യം ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രോളർമാർ രംഗത്തെത്തി കഴിഞ്ഞു. അന്നത്തെ സിനിമ നിര്‍മാണത്തിനു വേണ്ടി വന്ന മുഴുവന്‍ തുകയും ഇപ്പോള്‍ അത്രയധികം വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് ഇന്ധനം നിറച്ചെത്തിക്കാന്‍ വേണ്ടി വരുമെന്നാണ് ഇത്തരക്കാരുടെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍