കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് സംവിധായകനിപ്പോള്‍. ഉറുമിക്ക് ശേഷം സന്തോഷ് ഒരു ചരിത്ര സിനിമയുമായി വരികയാണ്. മോഹൻലാലാണ് നായകൻ.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് സന്തോഷ് ശിവന്‍. ലാലിന്റെ വാനപ്രസ്ഥം, കാലാപാനി, ഇരുവര്‍, യോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചിട്ടുള്ള സന്തോഷ് ശിവന്‍, ലാലിനെ വെച്ചെടുക്കുന്ന കലിയുഗം മികച്ച അനുഭവമായിരിക്കും നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.