ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി ചിത്രം വീണ്ടും; ഇത്തവണ ആന്തോളജി, റിലീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ

Webdunia
ശനി, 8 ജനുവരി 2022 (20:42 IST)
'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു. എം.ടി.വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജിയില്‍ മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ഉടന്‍ ഷൂട്ടിങ് ആരംഭിക്കുക. സിബിഐ അഞ്ചാം ഭാഗത്തിന് ശേഷം ആന്തോളജി സീരിസിലെ ചിത്രത്തിനായി മമ്മൂട്ടി എത്തുമെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും ശ്രീലങ്കയിലാണ്. നെറ്റിഫ്‌ളിക്സാണ് എംടിയുടെ പത്ത് കഥകളെ ആന്തോളജിയായി ഒരുക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി എത്തുക. അവയില്‍ ഷെര്‍ലോക് ഉള്‍പ്പെടെ ഏഴ് ഭാഗങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article