പ്രായം വെറും നമ്പറാണെന്ന് ആവര്‍ത്തിക്കുകയാണ് മമ്മൂട്ടി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി തന്റെ സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണിത്.
മഹാരാജാസ് കോളേജിലാണ് മമ്മൂട്ടി പഠിച്ചത്. അക്കാലത്ത് തനിക്കൊപ്പം പഠിച്ച സുഹൃത്തുക്കളുമായി ഒരു ഗെറ്റ് ഗുഗെദറിന് എത്തിയതാണ് മമ്മൂട്ടിയും. മഹാരാജാസിലെ റീ യൂണിയന്‍ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ക്കിടയില്‍ വൈറലായി. സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്.