2022ല്‍ റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍, വ്യത്യസ്ത കഥാപാത്രങ്ങളായി മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്

ശനി, 8 ജനുവരി 2022 (14:59 IST)
മമ്മൂട്ടി സിനിമകള്‍ തിയറ്ററില്‍ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം മെഗാസ്റ്റാറിന്റെ ഒരുപിടി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തും.അമല്‍നീരദ്, ലിജോ ജോസ് പെല്ലിശ്ശേരി, കെ മധു തുടങ്ങിയ സംവിധായകരുടെ സിനിമകളാണ് ഇനി വരാനുള്ളത്.
 
ഭീഷ്മപര്‍വം
 
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്.ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും. 
 
പുഴു
 
ഭയവും സസ്പെന്‍സും നിറച്ചെത്തിയ പുഴുവിന്റെ ടീസര്‍ ആരാധകര്‍ മറന്നുകാണില്ല. മമ്മൂട്ടിയുടെ പുഴു അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു.നവാഗതയായ റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പാര്‍വതി തിരുവോത്തും സിനിമയിലുണ്ട്. ഒ.ടി.ടിയില്‍ എത്തുമെന്ന് കേള്‍ക്കുന്നു.
 
നന്‍പകല്‍ നേരത്ത് മയക്കം
 
മമ്മൂട്ടി ആദ്യമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി കൈകോര്‍ക്കുന്നു.ഒറ്റ ഷെഡ്യൂളില്‍ 28 ദിവസംകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി കള്ളന്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത് എന്ന് പറയപ്പെടുന്നു.സൈക്കിള്‍ മെക്കാനിക്കും ആക്രിസാധനങ്ങളുടെ ഡീലറുമായി പകല്‍ ആളുകള്‍ക്കിടയില്‍ കാണുകയും രാത്രി മോഷണവുമാണ് അയാളുടെ തൊഴില്‍.
 
സിബിഐ 5
 
സിബിഐ സീരീസിലെ അവസാന ചിത്രം എന്നതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്നു.കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രം.ജഗതി ശ്രീകുമാറും സിനിമയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.എസ് എന്‍ സ്വാമി തിരക്കഥ തയ്യാറാക്കിയ ഈ നാല് ചിത്രങ്ങളും കെ മധു തന്നെയാണ് സംവിധാനം ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍