ആറാട്ടിനെതിരായ ഹേറ്റ് ക്യാംപയ്ന്‍; പ്രതികരിച്ച് മമ്മൂട്ടി

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2022 (12:58 IST)
സിനിമകള്‍ക്കെതിരായ വ്യാജ പ്രചാരണങ്ങളെ തള്ളി മമ്മൂട്ടി. അത്തരം ഹേറ്റ് ക്യാംപയ്‌നുകള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെ ഹേറ്റ് ക്യാംപയ്ന്‍ നടന്നിട്ടുണ്ടെന്ന സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ അഭിപ്രായം ആരാഞ്ഞത്. സിനിമകള്‍ക്കെതിരായ ഹേറ്റ് ക്യാംപയ്ന്‍ നല്ല പ്രവണതയല്ല. സിനിമകളെ തകര്‍ക്കാന്‍ മനപ്പൂര്‍വ്വം അങ്ങനെ ശ്രമിക്കുന്നത് നല്ല കാര്യമല്ലെന്നും മമ്മൂട്ടി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article