എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ഓട്ടോയിൽ കടത്തുകയായിരുന്നു 2 കോടിയിലെ വരുന്ന നോട്ടു കെട്ടുകൾ പിടികൂടി. പണത്തിനൊപ്പം ഓട്ടോ ഡ്രൈവർ രാജഗോപാൽ, ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാർ സ്വദേശി സബീഷ് അഹമ്മദ് എന്നിവരാണ് കൊച്ചി ഹാർബർ പോലീസ് പിടിയിലായത്.
കൊച്ചി കണ്ണങ്കാട്ട് പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പണം പിടിച്ചത്. ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച സൂചന പ്രകാരം ബ്രോഡ് വേയിലെ ഒരു സ്ഥാപന ഉടമ ഏൽപ്പിച്ചതാണ് ഈ പണം എന്നാണ് കരുതുന്നത്. വില്ലിംഗ്ടൺ ഭാഗത്തു കാത്ത് നിൽക്കാം എന്നു അറിയിച്ചതിനെ തുടർന്നാണ് ഇവർ പണമായി എത്തിയതെന്നു കരുതുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.