കേരളത്തിലെ 250 ഓളം ഐടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസിന്റേതാണ് തീരുമാനം. ലഹരി ഉപയോഗിക്കുന്നവരെ ജോലിയ്ക്ക് പരീഗണിക്കേണ്ടെന്നാണ് സംഘടനാ തീരുമാനമെന്ന് ജി ടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു. ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും.