ജഗതി മാത്രമല്ല മകനും 'സിബിഐ 5'ല്‍, തിരിച്ചുവരവിന്റെ സന്തോഷത്തില്‍ സിനിമാലോകം

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഫെബ്രുവരി 2022 (08:47 IST)
മലയാള സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സിബിഐ 5 ദ ബ്രെയ്ന്‍'. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങള്‍ അറിയുവാനും മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഇഷ്ടമാണ്. ജ?ഗതിയും ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു. വാഹനാപകടത്തിന് പിന്നാലെ വര്‍ഷങ്ങളായി അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്ന താങ്കളുടെ പ്രിയതാരം തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകരും.
 
വിക്രമിനെ സ്വാഗതം ചെയ്ത് സംവിധായകന്‍ കെ മധു. മമ്മൂട്ടിയോടൊപ്പം മുകേഷും രഞ്ജിപണിക്കരും ചിത്രത്തില്‍ ഉണ്ട്. വിക്രം ഇല്ലാത്ത അഞ്ചാമത്തെയും അവസാനത്തേതുമായ സിബിഐ സിനിമയെക്കുറിച്ച് ആലോചിക്കാന്‍ ആകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുക ആയിരുന്നു.മകന്‍ രാജ്കുമാറും ചിത്രത്തില്‍ ജഗതിക്കൊപ്പം ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍