മോഹന്‍ലാലിന് നന്ദി, മരക്കാറിലെ ചിന്നാലി ബറോസില്‍ ആക്ഷന്‍ ഡിസൈനര്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 22 ഫെബ്രുവരി 2022 (14:54 IST)
സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രീകരിക്കുന്നത്. മരക്കാറില്‍ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് എന്ന നടനും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയില്‍ അഭിനയിക്കുന്ന അതിനുപുറമേ നടന്‍ ആദ്യമായി ആക്ഷന്‍ ഡിസൈനര്‍ ആകുന്ന സിനിമ കൂടിയാണിത്. അതിനെല്ലാം അവസരം നല്‍കിയ മോഹന്‍ലാലിന് നന്ദി പറഞ്ഞ് ജയ് ജെ. ജാകൃത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jay J Jakkrit (@jayj__jakkrit)

'22/2/22, ഒരു ഇന്ത്യന്‍ സിനിമയില്‍ നായകനാകാനും ആദ്യമായി തനിക്ക് ആക്ഷന്‍ ഡിസൈനര്‍ ആകാനും അവസരം തന്ന വ്യക്തിയോടൊപ്പം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jay J Jakkrit (@jayj__jakkrit)

 ഒരു ദശലക്ഷം നന്ദി മോഹന്‍ലാല്‍'-ജയ് ജെ. ജാകൃത് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍