ഇതില്‍ മഹാഭാരതവും ഉണ്ട്; ഭീഷ്മയെ കുറിച്ച് കിടിലന്‍ അപ്‌ഡേറ്റുമായി മമ്മൂട്ടി, ആരാധകര്‍ ആവേശത്തില്‍

തിങ്കള്‍, 28 ഫെബ്രുവരി 2022 (12:31 IST)
ആരാധകരെ ത്രില്ലടിപ്പിക്കുന്ന അപ്‌ഡേഷനുമായി മമ്മൂട്ടി. തന്റെ പുതിയ സിനിമയായ ഭീഷ്മപര്‍വ്വത്തില്‍ മഹാഭാരതം റഫറന്‍സും ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മഹാഭാരതത്തിലെ സംഗതികള്‍ ഇല്ലാത്ത സിനിമയോ നാടകമോ ഇല്ലല്ലോ. ജീവിതത്തിലും അതിന്റെ റഫറന്‍സുകള്‍ കാണാം. തീര്‍ച്ചയായും ഭീഷ്മ പര്‍വ്വത്തിലും മഹാഭാരതമുണ്ട്. കൂടുതലൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍