ഇന്ന് വൈകിട്ട് അഞ്ചിന് തന്നെ, ഉറപ്പിച്ച് മമ്മൂട്ടി !

കെ ആര്‍ അനൂപ്

ശനി, 26 ഫെബ്രുവരി 2022 (14:09 IST)
മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'സിബിഐ 5'. സിനിമയെക്കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ് ഇന്നെത്തും. ഇന്ന് വൈകിട്ട് അഞ്ചിനാണ് മോഷന്‍ പോസ്റ്ററിലൂടെ ടൈറ്റില്‍ പ്രഖ്യാപനം. ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ച് മമ്മൂട്ടി.
 
 സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക.സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന ഉത്തരം കിട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
 
അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍