ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു 'സര്‍ക്കാറു വാരി പാട്ട' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. അദ്ദേഹത്തിന്റെ മകന്‍ ഗൗതമിന് ഇന്ന് പതിനഞ്ചാം പിറന്നാളാണ്.മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും ആശംസകളുമായി എത്തി.2006 ഓഗസ്റ്റ് 31 നാണ് ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.
നീ വളരുന്നത് കാണുന്നത് വലിയ സന്തോഷം ആണെന്നും മുന്നോട്ട് പോയി ലോകം കീഴടക്കുക എന്നു പറഞ്ഞുകൊണ്ടാണ് അച്ഛനായ മഹേഷ് ബാബുവിന്റെ ആശംസ.