ബിക്കിനിയില്‍ മത്സ്യകന്യകയെ പോലെ കിരണ്‍ റാത്തോഡ്; മോഹന്‍ലാലിന്റെ നായിക ആളാകെ മാറിയല്ലോ എന്ന് ആരാധകര്‍

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (11:46 IST)
19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ച നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഈ അഭിനേത്രിയെ മനസിലാക്കുക അത്ര എളുപ്പമല്ല. എന്നാല്‍, മലയാളത്തില്‍ അഭിനയിച്ച സിനിമ പറഞ്ഞാല്‍ ഈ നടിയുടെ മുഖം എല്ലാവരുടേയും മനസിലേക്ക് ഓടിവരും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kiran Rathore (@kiran_rathore_official)

ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ നായിക കിരണ്‍ റാത്തോഡ് ആണിത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരണ്‍ റാത്തോഡിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് ആളെ മനസിലായില്ല. മോഡലിങ് മേഖലയില്‍ നിന്നാണ് കിരണ്‍ സിനിമയിലേക്ക് എത്തിയത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോറിന്റെ ആദ്യ സിനിമ.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kiran Rathore (@kiran_rathore_official)

ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
താണ്ഡവത്തില്‍ അന്ന് കണ്ട കിരണ്‍ റാത്തോഡ് അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍ പുതിയ ചിത്രങ്ങള്‍ കണ്ട് അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. ലക്ഷകണക്കിന് ആരാധകരാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഫൊട്ടൊസിന് പുറമെ നൃത്ത ചുവടുകളുമായും താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 41കാരിയായ കിരണ്‍ റാത്തോഡ് രാജസ്ഥാനില്‍ ജയ്പൂര്‍ സ്വദേശിനിയാണ്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article