'സെര്‍ബിയയിലെ ബെല്‍ഗ്രേഡ് നഗരത്തില്‍, കഴിഞ്ഞ വര്‍ഷം സംഗീതത്തിന്റെയും വീഞ്ഞിന്റെയും ഉല്ലാസത്തിന്റെയും ഒരു ആഹ്ലാദ രാത്രിയില്‍ എന്നെ അത്ഭുതപ്പെടുത്തിയ സഹോദരന്, എനിക്ക് ഏറ്റവും മനോഹരമായ ജന്മദിന ട്രീറ്റ് സമ്മാനിച്ച മനുഷ്യന്, വാക്കിന്റെ എല്ലാ അര്‍ത്ഥത്തിലും എന്റെ ജന്മദിനം സംഭവബഹുലമാക്കിയ സുഹൃത്ത് .. തൊഴിലിനോടും സുഹൃത്തുക്കളോടും ഭ്രാന്തമായി പ്രണയിക്കുന്നവന്, മാഡി എന്ന പേര് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിങ്ങള്‍ സ്വന്തമാക്കി. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും 'റോക്കട്രി' പോലൊരു വലിയ ക്യാന്‍വാസിന്റെ ഭാഗമാകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും ഓര്‍ക്കുന്നു, പ്രിയപ്പെട്ട ആര്. മാധവന് നിങ്ങള്‍ക്ക് ജന്മദിനാശംസകള് നേരുന്നു.'-പ്രജേഷ് സെന്‍ കുറിച്ചു.