മരക്കാര്‍ റിലീസിനായി കുടുംബത്തോടെ കാത്തിരിക്കുകയാണ് കീര്‍ത്തി സുരേഷ്. നടിയ്‌ക്കൊപ്പം സഹോദരി രേവതി സുരേഷ് സംവിധാന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും അച്ഛന്‍ സുരേഷ് കുമാര്‍ ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ മരക്കാറിനെക്കുറിച്ച് കീര്‍ത്തി സുരേഷ് പറയുകയാണ്.
ഇത്രയും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ വീട്ടിലെത്തിയത് പോലെയാണെന്നും നടി പറയുന്നു.