ലാലേട്ടന്‍ എനിക്ക് വിസ്മയം ആണ്, ഡിസംബര്‍ 2 ന് പൊളിക്കുവല്ലേ എന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 നവം‌ബര്‍ 2021 (09:06 IST)
ഡിസംബര്‍ രണ്ടിനായി കാത്തിരിക്കുകയാണ് ഓരോ മോഹന്‍ലാല്‍ ആരാധകരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഇനി ആഴ്ചകള്‍ മാത്രം. കൊട്ടാരക്കര മേഖലയിലെ ആദ്യ ടിക്കറ്റിന്റെ പ്രകാശനം സംവിധായകന്‍ അഖില്‍ മാരാര്‍ നിര്‍വഹിച്ചു.

അഖിലിന്റെ വാക്കുകള്‍
'ലാലേട്ടന്‍ എനിക്ക് വിസ്മയം ആണ്..അത്ര അനായാസമായാണ് അദ്ദേഹം കഥാപാത്രങ്ങളായി മാറുന്നത്..അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രത്തിന്റെ കൊട്ടാരക്കര മേഖലയിലെ ആദ്യ ടിക്കറ്റിന്റെ പ്രകാശനം നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചു എന്നത് എനിക്കേറെ സന്തോഷം നല്‍കുന്നു..
 
ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അസോസിയേഷന്‍ കൊട്ടാരക്കര ടീമിന് എന്റെ എല്ലാവിധ ആശംസകളും..
 
അപ്പോഴെങ്ങനാ നമ്മള്‍ ഡിസംബര്‍ 2 ന് പൊളിക്കുവല്ലേ..
 
ടിക്കറ്റ് വേണമെന്നുള്ളവര്‍ക്ക് കമന്റ് ബോക്‌സിലേക്ക് സ്വാഗതം'- അഖില്‍ മാരാര്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍