'മരക്കാര്‍' 'ഹോളിവുഡ് ലെവല്‍', ബിഗ് സ്‌ക്രീനില്‍ സിനിമ കണ്ട് സഹ നിര്‍മ്മാതാവ് സിജെ റോയ്

കെ ആര്‍ അനൂപ്

ചൊവ്വ, 9 നവം‌ബര്‍ 2021 (17:07 IST)
'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്റര്‍ റിലീസ് ഒഴിവാക്കി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്താനിരിക്കുകയാണ്. വൈകാതെതന്നെ റിലീസ് ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കും. അതിനിടെ ക്ഷണിക്കപ്പെട്ട കുറച്ചു ആളുകള്‍ക്ക് സിനിമയുടെ പ്രത്യേക പ്രിവ്യൂ ഷോ ചെന്നൈയില്‍ നടന്നു. 
 
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും മരക്കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളുമായ സിജെ റോയിയും മരക്കാര്‍ കണ്ടു. 
ബിഗ് സ്‌ക്രീനില്‍ സിനിമ കണ്ടതിന് ശേഷം, 'മരക്കാര്‍' എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും 'ഹോളിവുഡ് ലെവല്‍' ആണെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍