നടി കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

Webdunia
ബുധന്‍, 17 നവം‌ബര്‍ 2021 (14:55 IST)
നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് ഇനിമുതല്‍ സര്‍ക്കാര്‍ വഹിക്കും. നടിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെ.പി.എ.സി. ലളിത. 
 
തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. നടനും സംവിധായകനുമായ ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതനും ആശുപത്രിയിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article