അമ്മ സുഖമായിരിക്കുന്നു; കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതന്‍

ചൊവ്വ, 9 നവം‌ബര്‍ 2021 (13:40 IST)
ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകന്‍ സിദ്ധാര്‍ഥ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സിദ്ധാര്‍ഥിന്റെ പ്രതികരണം. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും സിദ്ധാര്‍ത്ഥ് ആവശ്യപ്പെട്ടു. 'അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലിനും സ്നേഹത്തിനും നന്ദി'- സിദ്ധാര്‍ഥ് കുറിച്ചു. 
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.പി.എ.സി. ലളിത ചികിത്സയില്‍ കഴിയുന്നത്. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളാണ് കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മോശമാക്കിയത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍