ജയഭാരതിക്കും ലളിതക്കും ഒപ്പം റിമ, അപൂര്‍വ ചിത്രം പങ്കുവെച്ച് നടന്‍ മുന്ന

കെ ആര്‍ അനൂപ്

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (09:56 IST)
ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍ മുന്ന. മലയാളത്തെക്കാള്‍ തമിഴില്‍ സജീവമായ നടന്‍ പഴയ ഓര്‍മ്മകളിലാണ്.ജയഭാരതി, കെ.പി.എ.സി. ലളിത, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കൊപ്പം ഉള്ള ഒരു പഴയ ഫോട്ടോ നടന്‍ പങ്കുവെച്ചു. നല്ല ഓര്‍മ്മകള്‍ എന്നാണ് മുന്ന പറഞ്ഞത്.
 
തമിഴിലാണ് കൂടുതല്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ മുന്ന ചെയ്തിട്ടുള്ളത്.ഗൗതം മേനോനും വിക്രമും ഒന്നിക്കുന്ന 'ധ്രുവ നച്ചത്തിരം' (ഡിഎന്‍) ചിത്രത്തിലും മുന്ന അഭിനയിച്ചിട്ടുണ്ട്.
 
കോളിവുഡില്‍ എത്തിയശേഷം അശ്വിന്‍ എന്ന നാമം സ്വീകരിച്ചെങ്കിലും തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ മൂലം തന്റെ ഓമനപ്പേരായ മുന്ന എന്ന പേരിനാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. കെന്നി സൈമണ്‍ എന്നാണ് യഥാര്‍ത്ഥ പേര്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍