തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച 70കാരന് ഒന്‍പതുവര്‍ഷത്തെ കഠിന തടവും 10,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (16:24 IST)
തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച 70കാരന് ഒന്‍പതുവര്‍ഷത്തെ കഠിന തടവും 10,000 രൂപ പിഴയും വിധിച്ച് കോടതി. റാത്തിക്കല്‍ സ്വദേശിയായ സലിമിനാണ് ആറ്റിങ്ങള്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധികം തടവ് അനുഭവിക്കേണ്ടി വരും. 
 
വര്‍ക്കല പൊലീസാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍