യുഎസിലെ സ്കൂൾ ആക്രമണം നടത്തിയ പ്രതിക്ക് 2 ലക്ഷ്യങ്ങൾ, ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കണം!

അഭിറാം മനോഹർ

വ്യാഴം, 28 ഓഗസ്റ്റ് 2025 (10:57 IST)
യുഎസിലെ മിനിയാപോളിസില്‍ 2 വിദ്യാര്‍ഥികളെ വെടുവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത്. 23 വയസുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമണാണ് മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രാര്‍ഥനാ ചടങ്ങിനിടെ നടന്ന വെടിവെയ്പ്പില്‍ 2 വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതി ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
 
ഇതിനിടെ റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍ നിന്നാണ് ചില സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചത്. തന്റെ കൈവശമുള്ള തോക്കുകളില്‍ ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക എന്നും ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുക എന്നും അര്‍ഥം വരുന്ന രീതിയില്‍ ന്യൂക്ക് ഇന്ത്യ എന്നും കൊത്തിവെച്ചിടുണ്ട്. ഇസ്രായേല്‍ തകരണമെന്നും ഇയാളുടെ തോക്കില്‍ എഴുതിയിട്ടുണ്ട്. അതേസമയം വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തു.
 
ആകെ 2 വീഡിയോകളാണ് പ്രതി യൂട്യൂബ് ചാനലില്‍ ഇട്ടിരുന്നത്. ഇതിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രതികരിച്ചത്.സ്‌കൂളുകളില്‍ നേരത്തെ വെടിവെയ്പ്പ് നടത്തിയിട്ടുള്ള ചില അക്രമികളുടെ പേരും പ്രതി തോക്കുകളില്‍ എഴുതിയിട്ടുണ്ട്.റൈഫിളും ഷോട്ട്ഗണ്ണും പിസ്റ്റളും ഉള്‍പ്പടെ 3 തോക്കുകള്‍ ഉപയോഗിച്ചാണ് റോബിന്‍ വെസ്റ്റ്മാന്‍ ആക്രമണം നടത്തിയത്. റോബര്‍ട്ട് എന്നായിരുന്നു പ്രതിയുടെ ആദ്യ പേരെന്നും 2020ലാണ് ഇയാള്‍ സ്ത്രീയായി മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍