ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 28 ഓഗസ്റ്റ് 2025 (10:36 IST)
ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ റഷ്യന്‍ എണ്ണയുടെ പേരില്‍ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇന്ത്യ ചില വിഷയങ്ങളില്‍ കടുംപിടുത്തം പിടിക്കുകയാണെന്നും വ്യാപാര കരാര്‍ ചര്‍ച്ച ഇന്ത്യ അനാവശ്യഅനാവശ്യമായി നീട്ടിയെന്നും അമേരിക്കന്‍ ട്രഷറീസ് സെക്രട്ടറി പറഞ്ഞു. 
 
അതേസമയം ട്രെംപിന്റെ അധിക തീരുവ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യവും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഏതെല്ലാം മേഖലകള്‍ക്ക് സഹായം വേണമെന്ന് സര്‍ക്കാര്‍ കൈ കണ്ടിട്ടുണ്ട്. അമേരിക്കയുടെ തീരൂവാ ബാധിക്കുന്ന ടെക്‌സ്‌റ്റൈല്‍ മേഖല, സമുദ്രോല്പന്ന മേഖല എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കും. 
 
40 രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. 25 ശതമാനം തീരുവ അടക്കം മൊത്തം 50 ശതമാനത്തിന്റെ തീരുവയാണ് ഇന്ത്യയ്‌ക്കെതിരെ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍