നടി കെ.പി.എ.സി ലളിത ഐ.സി.യുവില്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 8 നവം‌ബര്‍ 2021 (15:41 IST)
നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. നിലവില്‍ അവര്‍ ഐ.സി.യുവിലാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പേ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 
 
വിദഗ്ധ ചികിത്സയുടെ ഭാ?ഗമായി അവരെ ഇന്നലെ എറണാകുളത്തേക്ക് മാറ്റിയിരുന്നു.കെ.പി.എ.സി ലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.കരള്‍ മാറ്റി വയക്കുകയാണ് പരിഹാരമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍