മരക്കാറിലെ ആര്‍ച്ചയായി കീര്‍ത്തി സുരേഷ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 നവം‌ബര്‍ 2021 (10:38 IST)
മലയാളത്തിന് അപ്പുറവും ഒരുപാട് ആരാധകരുള്ള താരമാണ് കീര്‍ത്തി സുരേഷ്. റിലീസിന് മുന്നോടിയായി മരക്കാര്‍: അറബിക്കടലിന്റെ സിഹത്തിലെ വലിയ താരങ്ങളുടെ പോസ്റ്ററുകള്‍ വരും ദിവസങ്ങളിലും പുറത്തുവരും.ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ തുടങ്ങിയ വന്‍ താര നിര സിനിമയില്‍ അണിനിരക്കുന്നു.
 
സിനിമയ്ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സംഗീതം റോണി റാഫേലിന്റെതാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍